മഴയിൽ തകർന്ന വീട്ടീലേക്ക് ഭാഗ്യദേവത 80 ലക്ഷവുമായി എത്തി. നാലഞ്ച് പെട്ടികളിൽ
കോതമംഗലം: കഴിഞ്ഞ ഒക്ടോബറിൽ പെയ്ത മഴയിൽ കുട്ടംപുഴ സ്വദേശിയായ നൂറേക്കർ തെങ്ങുവിള ടി.ആർ ഹുസൈന്റെ (42) ഓടുമേഞ്ഞ വീടിന്റെ മുൻഭാഗം ഇടിഞ്ഞു വീണിരുന്നു. ഓട്ടോ ഡ്രൈവറായ ഹുസൈൻ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീടിന്റെ താത്കാലിക പണികൾ തീർത്തത്.
കടബാധ്യതകളെല്ലാം തീർത്ത് പുതിയ വീട് വെക്കണമെന്നാണ് ഹുസൈന്റെ ആഗ്രഹമെങ്കിലും അതിനുള്ള പണമായിരുന്നു പ്രശ്നം.
ഇപ്പോഴിതാ ഭാഗ്യദേവത ‘കാരുണ്യ’വതിയായി ഹുസൈന്റെ വീട്ടിലേക്ക് എത്തി. അതും ഒന്നും രണ്ടുമല്ല നാലഞ്ച് പെട്ടികളുമായി. കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയും 8,000 രൂപ വീതമുള്ള നാല് സമാശ്വാസ സമ്മാനങ്ങളുമാണ് ഹുസൈനെ തേടിയെത്തിയിരിക്കുന്നത്.