മലയാള സിനിമയെ പിടിച്ച് കുലുക്കി വീണ്ടും പീഡനം, പീഡനം മൂലം പ്രതിസന്ധിയിലാകുന്നത് മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമ

കൊച്ചി: നടിയെ ആക്രമിച്ച കേസും ഹേമ കമ്മീഷൻ റിപ്പോർട്ടും അടക്കം കേരള സമൂഹത്തിൽ സജീവമായി ചർച്ചയാകുന്ന ഘട്ടത്തിലാണ് വീണ്ടും മലയാള സിനിമ രംഗത്ത് ഒരു പീഡന ആരോപണം ഉയർന്നിരിക്കുന്നത്. പുതുമുഖ സംവിധായകനായ ലിജു കൃഷ്ണയാണ് പ്രതിസ്ഥാനത്ത് വന്നിരിക്കുന്നത്. ലിജു കൃഷ്ണയുടെ കസ്റ്റഡിയോടെ പ്രതിസന്ധിയിൽ ആയിരിക്കുന്നത് മഞ്ജു വാര്യരും നിവിൻ പോളിയും അണിനിരക്കുന്ന സിനിമയാണ്. മഞ്ജു വാര്യർ ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന സിനിമ കൂടിയായിരുന്നു.പരാതിക്കാരി ഒരിക്കൽ ഉറ്റ സുഹൃത്തായിരുന്ന യുവതിയാണ്. ലിജു സംവിധാനം ചെയ്യുന്ന സിനിമ പടവെട്ടിന്റെ അണിയറ പ്രവർത്തക കൂടിയാണ് കാക്കനാട് സ്വദേശിനിയായ ഇവർ. ഇവരെ 2020 ഡിസംബർ മുതൽ ജൂൺ 2021 വരെയുള്ള കാലയളവിൽ കാക്കനാട്ടെ വസതിയിൽ വെച്ചും എടത്തല, കണ്ണൂർ പ്രദേശങ്ങളിൽ കൊണ്ടുപോയും പീഡിപ്പിച്ചു എന്നാണ് പരാതി. സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവതി പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റഫോ പാർക്ക് പൊലീസ് സിനിമ സെറ്റിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇയാൾ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ മൊമന്റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്ന നാടകത്തിൽ സണ്ണി വെയ്നും ലിജു കൃഷണയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഇയാൾ നിർമ്മിച്ച നാടകം സണ്ണി വെയ്ൻ ആയിരുന്നു സംവിധാനം ചെയ്തത്. കണ്ണൂരിലാണ് പടവെട്ടിന്റെ പ്രധാന ലൊക്കേഷൻ. ഇവിടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്. ഇതേതുടർന്ന് തുടർന്ന് ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്.നേരത്തെ മഞ്ജു വാര്യർ അഭിനയിച്ച സിനിമയിലെ നടനായ ശ്രീകാന്ത് വെട്ടിയാറിനെതിരെയും പീഡന ആരോപണം ഉയർന്നിരുന്നു. വെള്ളരിക്കാ പട്ടണം എന്ന സിനിമയിൽ അഭിനയിക്കുന്ന വേളയിലാണ് ശ്രീകാന്തിനെതിരെ പീഡന ആരോപണം ഉയർന്നത്. ഇതോടെ ഈ സിനിമയും പ്രതിസന്ധിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മഞ്ജു വാര്യരെ പ്രതിസന്ധിയിൽ ആക്കുന്ന വിധത്തിൽ ചിത്രത്തിന്റെ സംവിധായകൻ തന്നെ പീഡന കേസിൽ അറസ്റ്റിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button