മലനട മഹാദേവനെ അശ്ലീലം പറഞ്ഞ സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണം
മാവേലിക്കര – പ്രസിദ്ധമായ പെണ്ണുക്കര മലനട ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളിപ്പിനെതിരെ സംസ്ക്കാര രഹിതമായ രീതിയിൽ അശ്ലീലങൾ നിറഞ്ഞ ഫേസ് ബുക്ക് പോസ്റ്റിട്ട അജിത് പെണ്ണുക്കര എന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ പോലീസ് സ്വമേധയാ നിയമ നടപടികൾ കൈക്കൊള്ളണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.അനിൽ വിളയിൽ ആവശ്യപ്പെട്ടു. അറപ്പും വെറുപ്പും ഉളവാക്കുന്ന രീതിയിൽ ഹൈന്ദവ ആചാരങ്ങളെ അശ്ലീലം കലർന്ന രീതിയിൽ പരാമർശിച്ച ഇടതുപക്ഷ സംഘടന പ്രവർത്തകനായ ഇയാൾ ഹൈന്ദവ സമൂഹത്തോട് മാപ്പു പറയണമെന്നും വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതി ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെ നടത്തുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ പോലീസ് നടപടി എടുക്കാൻ തയ്യാറായില്ലായെങ്കിൽ ഇയാൾക്കെതിരെ നിയമ നടപടികൾ ഉൾപ്പടെ കൈക്കൊള്ളാനും വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതി തീരുമാനിച്ചു. യോഗത്തിൽ സെക്രട്ടറി രാജ് കുമാർ, സംഘടനാ സെക്രട്ടറി അനീഷ് കൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി ചന്ദ്രശേഖരൻ, ട്രഷറർ മനു ഹരിപ്പാട്, പ്രചാർ പ്രമുഖ് സുജിത്ത് വെട്ടിയാർ എന്നിവർ പങ്കെടുത്തു.