മരിച്ചവർക്ക് എന്തിനാ ആധാറും.. പാൻ കാർഡും…
ഒരു വ്യക്തിയുടെ മരണശേഷം ആധാർ കാർഡും പാൻ കാർഡും കൊണ്ട് എന്താണ് പ്രയോജനം. മരിച്ചയാളുടെ ആധാർ കാർഡോ പാൻ കാർഡോ സറൻഡർ ചെയ്യാനോ നിർജീവമാക്കാനോ കഴിയില്ല. മരണശേഷം മരണ സർടിഫികറ്റുമായി ഇതിനെ ലിങ്ക് ചെയ്യാം. അത്തരമൊരു
സാഹചര്യത്തിൽ മരിച്ചയാളുടെ ആധാറോ പാൻ കാർഡോ ദുരുപയോഗം ചെയ്യാൻ കഴിയില്ല. ഇത് മാത്രമല്ല, മരിച്ചയാളുടെ പാൻ കാർഡ് തിരികെ നൽകണമെങ്കിൽ, കുടുംബാംഗങ്ങൾ അസസ്മെന്റ് ഓഫീസർക്ക് അപേക്ഷ നൽകണം.
എന്നാൽ, ഒരാളുടെ മരണശേഷം ആ വ്യക്തിയുടെ ആധാറും പാൻ കാർഡും പ്രവർത്തനരഹിതമാക്കേണ്ടത് അയാളുടെ കുടുംബാംഗങ്ങളുടെ ഉത്തരവാദിത്തമാണ്.
പാൻ കാർഡ് മടക്കി കൊടുക്കുമ്പോൾ അപേക്ഷയ്ക്കൊപ്പം മരണ സർടിഫികറ്റിന്റെ ഒരു പകർപും നൽകണം. മരിച്ചയാളുടെ പാൻ കാർഡ് ഉടനടി തിരികെ നൽകുന്നതിന് പകരം, അതുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക കാര്യങ്ങളും ആദ്യം പൂർത്തിയാക്കണം. അതിനുശേഷം മാത്രമേ പാൻ കാർഡ് അടയ്ക്കുന്നതിനുള്ള അപേക്ഷ നൽകാവൂ.