മന്ത്രി വി.മുരളീധരനെ പോലീസ് തടഞ്ഞു.. പി.സി ജോർജിനെ കാണാൻ അനുവദിച്ചില്ല…
തിരുവനന്തപുരം: അറസ്റ്റിലായ പി.സി ജോർജിനെ സന്ദർശിക്കാനെത്തിയ കേന്ദ്ര മന്ത്രി വി.മുരളീധരനെ പോലീസ് തടഞ്ഞു വച്ചു. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെത്തിയ കേന്ദ്ര മന്ത്രിയുടെ വാഹനം പൊലീസ് കടത്തിവിട്ടില്ല. തുടർന്ന് നടന്ന് പോകാനിറങ്ങിയ മന്ത്രിയോട് അതിനും അനുമതിയില്ലെന്ന് കന്റോണ്‍മെന്റ് എ.സി നേരിട്ടെത്തി അറിയിക്കുകയുമായിരുന്നു.