മന്ത്രിക്ക് നൽകാനും കാരുണ്യയിൽ മരുന്നില്ല
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയ മിന്നൽ പരിശോധനക്കിടെ കാരുണ്യ ഫാർമസിയിൽ മരുന്ന് കുറിപ്പടിയുമായി എത്തി. ഒരു രോഗിയുടെ കുറുപ്പടിക്ക് മരുന്ന് ആവശ്യപ്പെട്ടു. മരുന്നില്ലെന്ന് മറുപടി. എന്തുകൊണ്ട് മരുന്നില്ലെന്ന് ചോദിച്ചു. മറുപടി പറയാൻ ജീവനക്കാർ പതറി. ഉടൻ തന്നെ മന്ത്രി ഫാർമസിക്കകത്ത് കയറി കമ്പ്യൂട്ടറിൽ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു.
ഡോക്ടർമാർ എഴുതുന്ന മരുന്നുകളുടെ ലിസ്റ്റെടുത്ത്, ആവശ്യകതയനുസരിച്ച് കൃത്യമായി മരുന്നുകൾ സ്റ്റോക്ക് ചെയ്യണമെന്ന് മന്ത്രി നിർദേശം നൽകി. അത്യാവശ്യ മരുന്നുകൾ കൃത്യമായി സ്റ്റോക്ക് ചെയ്യാൻ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ മെഡിക്കൽ സർവീസസ് കോർപറേഷനോട് മന്ത്രി നിർദേശിച്ചു.