മദ്യപാനം നിര്‍ത്തി, തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷ്…

മദ്യപാനം നിര്‍ത്തിയതിനെ കുറിച്ച്‌ തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷ്. ഞാന്‍ മദ്യപിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍, അത് ശരീരത്തിന് നല്ലതല്ല. അതുകൊണ്ടാണ് നിര്‍ത്തിയത്. എന്റെ കരിയറും ലൈഫും ഹെല്‍ത്തും ലുക്കുമൊക്കെ നന്നാക്കാന്‍ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെ എല്ലാം വേണ്ടെന്ന് വെച്ചു. ഞാന്‍ വെള്ളമടിച്ച്‌ കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്. ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും. അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് എനിക്ക് തോന്നുന്നത്, ഗായത്രി പറഞ്ഞു.

മാഹി എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് ഗായത്രി മനസ്സ് തുറന്നത്. കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പശ്ചാത്തലത്തിലൂടെ, യുവതലമുറയുടെ ജീവിതം അവതരിപ്പിക്കുന്ന മാഹിയിലെ നായികയാണ് ഗായത്രി. നവാഗതനായ സുരേഷ് കുറ്റ്യാടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനീഷ് ജി.മേനോന്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുഴുകുടിയനായ നായകനെ പ്രേമിക്കുന്ന മദ്യവിരോധിയായ നായികയാണ് ചിത്രത്തില്‍ ഗായത്രി. ഇതുതന്നെയാണ് ഗായത്രി തന്റെ പഴയ ശീലം പങ്കുവെക്കാൻ കാരണവും. മാഹിയിലെ മദ്യത്തെ കുറിച്ചെല്ലാം സിനിമ പറയുന്നുണ്ട്.

Related Articles

Back to top button