മദ്യം റോഡിൽ ഒഴുക്കിയ സംഭവം, സ്വീഡിഷ് പൗരൻ തട്ടിപ്പിനിരയായി
തിരുവനന്തപുരം: കോവളത്ത് മദ്യം ഒഴുക്കി കളയിപ്പിച്ച വിവാദത്തിൽ ഉൾപ്പെട്ട സ്വീഡിഷ് പൗരൻ ഹോംസ്റ്റേ തട്ടിപ്പിനിരയായി. 2018ൽ സ്റ്റീഫൻ കോവളത്ത് 1.65 കോടി രൂപയ്ക്ക് ഹോം സ്റ്റേ വാങ്ങിയിരുന്നു. ഭൂമി വാങ്ങാൻ നിയമതടസ്സം ഉള്ളതിനാൽ നാട്ടുകാർ ഉൾപ്പെട്ട കമ്പനി രൂപീകരിച്ചു. 14 സെന്റിനും കെട്ടിടത്തിനും ആണ് പണം നൽകിയത്. എന്നാൽ രേഖകളിൽ വന്നത് 9 സെന്റ് മാത്രം. ഇത് തർക്കം ആയതോടെ ഹോം സ്റ്റേക്ക് പൂട്ട് വീണു. ഭൂമിതർക്കം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.