മദ്യം – ഒരു കുപ്പി വാങ്ങിയാൽ ഒരു കുപ്പി ഫ്രീ
മദ്യം ഒരു കുപ്പി വാങ്ങിയാൽ ഒരു കുപ്പി ഫ്രീ. എല്ലാ മദ്യത്തിനും ഫ്രീ ലഭിക്കില്ല. തിരഞ്ഞെടുത്ത ചില വിസ്‌കി, ബിയര്‍ ബ്രാന്‍ഡുകൾക്ക് മാത്രമാണ് ഓഫർ. ലൈസന്‍സികള്‍ അവരുടെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ വഴിയാണ് ഓഫർ വാഗ്ദാനം ചെയ്യുന്നത്. കേരളത്തിൽ ആണെന്ന് ധരിച്ചാൽ തെറ്റി. ഇത് രാജ്യതലസ്ഥാനത്തുള്ള ഓഫറാണ്.
എന്നാൽ മദ്യശാലകളിലെ തിരക്കിനെ തുടർന്ന് ബ്രാന്‍ഡുകള്‍ക്ക് നൽകുന്ന കിഴിവ് നിർത്തലാക്കാൻ സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. ഓഫർ പ്രഖ്യാപിച്ചതോടെ നഗരത്തിലുടനീളം ജനങ്ങൾ തടിച്ചു കൂടുകയും ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സർക്കാർ കിഴിവ് പിൻവലിക്കാൻ ഉത്തരവ് നൽകിയത്. നിയമങ്ങള്‍ ലംഘിക്കുന്ന മദ്യശാലകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.