മണിപ്പൂരിൽ വീണ്ടും സംഘർഷം…2 പേർ കൊല്ലപ്പെട്ടു…

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് മേഖലയിലാണ് സംഘർഷമുണ്ടായത്. രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സായുധരായ കുക്കി വിഭാഗമാണ് ആക്രമണം നടത്തിയത്. ഡ്രോണുകളിൽ നിന്ന് ബോംബുകളിട്ടെന്നാണ് പൊലീസ് പറയുന്നത്.കുക്കി-ഭൂരിപക്ഷമായ കാങ്‌പോക്‌പിയിലെ മലയോര ജില്ലയോട് ചേർന്നുള്ള മെയ്‌തേയ്‌ക്ക് ആധിപത്യമുള്ള ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുട്രുക്, കടങ്‌ബന്ദ് ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്.

Related Articles

Back to top button