മണിപ്പുരിൽ വൻ സംഘർഷം..മരണസംഖ്യ ഉയരുന്നു..ഉറങ്ങിക്കിടന്നയാളെ കൊന്നു…

മണിപ്പൂരിൽ വീണ്ടും വൻ സംഘർഷം.ജിരിബാം ജില്ലയിൽ ശനിയാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.പ്രദേശത്ത് ഉറങ്ങിക്കിടന്ന ഒരാളെയും അക്രമികൾ വെടിവെച്ച് കൊന്നു.കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഏഴു പേരാണ് മണിപ്പൂരിൽ വിവിധയിടങ്ങളിലായി ആക്രമണത്തിൽ മരിച്ചത്.സുരക്ഷാസേന ശക്തമായ പ്രതിരോധങ്ങൾ ഏർപ്പെടുത്തിയിട്ടും സംഘർഷങ്ങൾക്ക് അറുതിയില്ലാതെ ആയിരിക്കുകയാണ്.

മണിപ്പൂരിൽ സമാധാനന്തരീക്ഷം തിരിച്ചുവരുന്നു എന്ന മുഖ്യമന്ത്രി ബിരേൻ സിംഗന്റെ വാദങ്ങൾക്കിടയാണ് സംഘർഷം ഇപ്പോൾ വീണ്ടും രൂക്ഷമാവുന്നത് .സംസ്ഥാനത്തെ ആഭ്യന്തര കലാപത്തെ തുടർന്ന് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്

Related Articles

Back to top button