മകൻ മരിച്ചതറിയാതെ മൃതദേഹത്തിനരികിൽ അമ്മ കഴിഞ്ഞത് 10 ദിവസം….ദുർഗന്ധം പുറത്ത് വന്നപ്പോഴാണ് സമീപവാസികൾ വിവരം അറിയുന്നത്….

മകൻ മരിച്ചതറിയാതെ മകൻ്റെ മൃതദേഹത്തിന് അരികിൽ മാതാവ് കഴിഞ്ഞത് 10 ദിവസത്തിലധികം. മലയിൻകീഴ് പഴയറോഡ് വാർഡ് 6-ൽ ശ്രീനിലയം വീട്ടിൽ അന്തരിച്ച ദേവസ്വം ബോഡ് ശ്രീകാര്യം ആയിരുന്ന ജി. തങ്കപ്പന്റെ മകൻ റ്റി. ശ്രീകുമാർ സ്വവസതിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. മൃതദേഹത്തിൽ നിന്നും ഉള്ള ദുർഗന്ധം പുറത്തയ്ക്ക് വന്ന് ദിവസങ്ങൾക്കു ശേഷമാണ് ശ്രീകുമാർ മരിച്ച വിവരം സമീപ വാസികൾ അറിയുന്നത്. ഏപ്രിൽ 26ന് ശേഷം ശ്രീകുമാറിനെ സമീപ വാസികൾ ആരും കണ്ടിട്ടില്ല. ദുർഗന്ധം സഹിയ്ക്കാൻ കഴിയാതെ സമീപ വാസികൾ വാർഡ് മെമ്പറെ അറിയിച്ചശേഷമാണ് പോലീസ് എത്തി വാതിൽ തുറന്ന് നോക്കിയത്. അമ്മയും, മകനും അയൽ പക്കവുമായി യാതൊരു ബന്ധവുമില്ലായിരുന്നു.ഇടയ്ക്ക് അമ്മ പുറത്തിറങ്ങിയ സമയം തിരക്കിയപ്പോൾ ശ്രീകുമാർ കിടക്കുന്നതായി പറയുകയും ചെയ്തു. വിവരം അറിഞ്ഞ് മലയിൻകീഴ് പോലീസ് എത്തിയ ശേഷമാണ് ദിവസങ്ങൾ ആയി മകൻ മരിച്ചതറിയാതെ അമ്മ കഴിയുന്നത് അറിയുന്നത്. ഉടൻ തന്നെ പോലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുകയും പോസ്റ്റ് മാർട്ടത്തിന് ശേഷം തൈയ്ക്കാട് വൈദ്യൂ തി ശ്മശാനത്തിൽ സാംസ്‌കരിയ്ക്കുകയും ചെയ്തു. ശ്രീകുമാറിന്റെ അച്ഛൻ നേരത്തെ അന്തരിച്ചു. അമ്മ സരസ്വതി. ഭാര്യ രജനി കൃഷ്ണ അഞ്ചു വർഷം മുൻപ് കുടുംബ പ്രശ്നത്തെ തുടർന്ന് കൊല്ലപ്പെട്ടു. വിദ്യാർത്ഥികളായ മിഥുൻ, മിഥുല,എന്നിവർ മക്കൾ. പത്മകുമാരി, പദ്മകുമാർ ശ്രീലേഖ.എന്നിവർ സഹോദരങ്ങൾ.

Related Articles

Back to top button