മകൻ കണ്ടത് : തലമുറിച്ചുമാറ്റിയ അച്ഛനേയും, ആയുധവുമായി തൊട്ടടുത്ത് നില്‍ക്കുന്ന അമ്മയെയും
സസ്യാഹാരിയായ അമ്മ രാത്രി കോഴിയിറച്ചി കഴിച്ചിരുന്നു. പിറ്റേന്ന് തലമുറിച്ചുമാറ്റപ്പെട്ട നിലയില്‍ അച്ഛനേയും മൂര്‍ച്ചയേറിയ ആയുധവുമായി തൊട്ടടുത്തുനില്‍ക്കുന്ന അമ്മയെയുമാണ് കണ്ടത്. ഞങ്ങള്‍ ഒച്ച വച്ചതോടെ അമ്മ വെട്ടിയ തല കുടുംബക്ഷേത്രത്തില്‍ കൊണ്ട് വയ്ക്കുകയായിരുന്നു. പിന്നീട് മുറി അടച്ചിട്ട് ഇരിക്കുകയായിരുന്നു.
ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന് തല അമ്പലത്തില്‍ വെച്ച ഭാര്യ അറസ്റ്റിലായ സംഭവമാണ് മകൻ പോലീസിനോട് വിവരിച്ചത്. ത്രിപുര കൊവായി ജില്ലയിലാണ് സംഭവം. രബീന്ദ്ര തന്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ തല വെട്ടിയെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി കുടുംബക്ഷേത്രത്തില്‍ വയ്ക്കുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
സ്ത്രീക്ക് ഈയിടെയായി മാനസിക പ്രശ്നങ്ങളുണ്ടെന്നും ഒരു മന്ത്രവാദിയെ കണ്ട് ചികിത്സ തേടിയിട്ടുണ്ടെന്നുമാണ് മകന്‍ പൊലീസിന് നല്‍കിയ വിവരം. കൊലപാതകത്തിന് പിന്നില്‍ മന്ത്രവാദിയുടെ പ്രേരണയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്നത് വെെദ്യ പരിശോധനയക്ക് ശേഷം സ്ഥിരീകരിക്കും. ഫോറന്‍സിക് സംഘം പരിശോധന നടത്തി.