മകളെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ അച്ഛന് വധശിക്ഷ.. കൂട്ടുനിന്ന അമ്മക്ക് ജീവപര്യന്തം..

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. പരാതിപ്പെടാതെ വിവരം രഹസ്യമാക്കിയ പെൺകുട്ടിയുടെ അമ്മയെ ജീവപര്യന്തം തടവിനും വിധിച്ചു. 49കാരനും ഭാര്യയ്ക്കുമാണ് ശിക്ഷ.
പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി എം.രാജലക്ഷ്മിയാണ് ശിക്ഷ വിധിച്ചത്.

11-ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ അച്ഛൻ പലതവണ ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയുമായിരുന്നു. വിവരം രഹസ്യമാക്കി പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിച്ചതാണ് അമ്മയുടെ പേരിലുള്ള കുറ്റം. സ്കൂളിൽ വെച്ച് പെൺകുട്ടിക്ക് അസ്വസ്ഥതയുണ്ടായപ്പോൾ സഹപാഠികൾ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് ശിശുസംരക്ഷണവകുപ്പ് രംഗത്തെത്തി.

ചെന്നെ വേളാച്ചേരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏഴുവയസ്സുമുതൽ പിതാവ് പീഡിപ്പിക്കാറുണ്ടെന്നും പ്രായപൂർത്തിയായശേഷവും തുടർന്നിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. 2019-ൽ പിതാവിൽനിന്നാണ് താൻ ഗർഭിണിയായതെന്നും അമ്മയുടെ പിന്തുണയോടെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നും പെൺകുട്ടി മൊഴി നൽകി.

Related Articles

Back to top button