മകളിലായിരുന്നു ബിനീഷിന്റെ എല്ലാ പ്രതീക്ഷയും, ക്രിമിനൽ പശ്ചാത്തലമുള്ള ആൺസുഹൃത്തുമായുള്ള അവളുടെ ബന്ധം അയാളെ തളർത്തി, ഒടുവിൽ…..

മകളിലായിരുന്നു ബിനീഷിന്റെ പ്രതീക്ഷ മുഴുവനും. പക്ഷേ ക്രിമിനൽ പശ്ചാത്തലമുള്ള ആൺസുഹൃത്തുമായുള്ള മകളുടെ ബന്ധം അറിഞ്ഞത് മുതൽ അയാൾ മാനസീകമായി തകർന്നു. വല്ലാതെ ലാളിച്ചും സ്നേഹിച്ചും വളർത്തിയിട്ടും ഗതികെട്ട ജീവിതത്തിലേക്ക് അവൾ എത്തിപ്പെടുമോ എന്നുള്ള ആശങ്ക ബിനീഷിനെ ഭ്രാന്തിന്റെ വക്കിൽ എത്തിച്ചു. കൂട്ട ആത്മഹത്യക്ക് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ സ്വപ്നം തകർത്ത മകളെയും ഒപ്പം കൂട്ടി ജീവത്യാഗം നടത്തുകയായിരുന്നു. പാമ്പാടി ചെമ്പൻകുഴി കരുവിക്കാട്ടിൽ ബീനീഷിന്റെയും മകളുടെയും ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ കാരണങ്ങളെക്കുറിച്ച് പൊലീസ് നൽകുന്ന സൂചന ഇതാണ്. 4 വർഷത്തോളമായി ബനീഷിന്റെ മകൾ പാർവ്വതി ചുങ്കം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു. പലവട്ടം ഈ ബന്ധം തുടരരുതെന്ന് ബിനീഷ് വിലക്കിയിട്ടും ഫലമുണ്ടായില്ല. ഇതിൽ ബനീഷിന് കടുത്ത മാനസീക വിഷമം നേരിട്ടിരുന്നു.പറ്റാവുന്നിടത്തോളം പഠിപ്പിച്ച് നല്ല നിലയിൽ മകളെ എത്തിക്കുന്നത് സ്വപ്നം കണ്ടായിരുന്നു ബിനീഷിന്റെ ജീവിതം.യാതൊരു ദുസ്വഭാവങ്ങളും ഇല്ലാത്ത ബീനീഷ് കഠിനാദ്ധ്വാനിയും നാട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം പ്രിയങ്കരമായിരുന്നു. മരപ്പണിയിൽ നിന്നുള്ള വരുമാനം കൊണ്ട് വീട്ടിൽ ഭേദപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനും ബനീഷ് ശ്രദ്ധിച്ചിരുന്നു. വളരെ വർഷങ്ങളായി ബി.ജെ.പി പ്രവർത്തനായിരുന്നു. നിലവിൽ ബി.ജെ.പി മീനടം പഞ്ചായത്ത് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. താൻ എന്തൊക്കെ ചെയ്താലും മകൾ ആൺസുഹൃത്തുമായുള്ള അടുപ്പം അവസാനിപ്പിക്കില്ലന്ന് അടുത്തദിവസങ്ങളിൽ ബനീഷിന് വ്യക്തമായിരുന്നു. തുടർന്നാണ് കൂടുംബം ഒന്നടങ്കം ഇല്ലാതാവുന്ന സാഹചര്യം സൃഷ്ടിക്കാൻ ആലോചിച്ചത്. ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾമുന്നോട്ട് പോകാത്തതിനാലാണ് മകളെ തന്ത്രത്തിൽ യാത്രയിൽ കൂട്ടി തനിക്കൊപ്പം മകളുടെയും ജീവിതം അവസാനിപ്പിക്കുന്ന നിലയിലേക്ക് ബിനീഷ് കാര്യങ്ങളെത്തിച്ചത്.വെള്ളിയാഴ്ച വീട്ടിൽ ഇതെച്ചൊല്ലി വഴക്കുണ്ടായി എന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ ശനിയാഴ്ച വിനീഷ് ശാന്തനായിട്ടാണ് കാണപ്പെട്ടത്. മകളോട് കൂടുതൽ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച യാത്രയ്ക്കിറങ്ങിയത് തന്നെ മകളോടുള്ള വഴക്ക് തീർക്കുക എന്ന ലക്ഷ്യത്തിനാണെന്ന് ബിനീഷ് വരുത്തി തീർക്കുകയും ചെയ്തിരുന്നു. രാവിലെ പാമ്പടിയിലെ വീട്ടിൽ നിന്നും യാത്ര തിരിച്ച ഇവർ കല്ലാറുകൂട്ടി പാലത്തിന് സമീപം ബൈക്ക് പാർക്ക് ചെയ്ത ശേഷം പുഴയിൽച്ചാടി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം. രാത്രി 7.30 തോടടുത്ത് ഇവർ പാലത്തിന് സമീപം ബൈക്ക് നിർത്തി സംസാരിച്ച് നിൽക്കുന്നത് ഇതുവഴി പോയ ഓട്ടോറിക്ഷ ഡൈവർ കണ്ടിരുന്നു.വീട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാമ്പാടി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും കല്ലാറുകൂട്ടിയുടെ പരിസരത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു.തുടർന്ന് വിവരം അടിമാലി പൊലീസിന് കൈമാറി. രാത്രി 8 മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലാറുകൂട്ടി പാലത്തിനടുത്തുനിന്നം അടിമാലി പൊലീസ് കണ്ടെത്തി. കല്ലാറുകൂട്ടി പാലത്തിന് താഴെ ഡാമിൽ ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിൽ ഉച്ചകഴിഞ്ഞ് 3 മണിയോടടുത്ത് ഇരുവരുടെയും മൃതദ്ദേഹങ്ങൾ കണ്ടെടുത്തു. ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ ദിവ്യയും ബി.ജെ.പിയുടെ സജീവപ്രവർത്തകയാണ്. മകൻ വിഷ്ണു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button