മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച് 51കാരൻ, ഭർത്താവ് ചോദ്യം ചെയ്തപ്പോൾ യുവതി കാര്യങ്ങൾ തുറന്ന് പറഞ്ഞു
മലപ്പുറം: മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച 51കാരൻ അറസ്റ്റിൽ. മൂന്നുവർഷമായി ലൈംഗികമായി പീഡിപ്പിച്ചെന്ന മരുമകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. സംശയം തോന്നിയതിനെ തുടർന്ന് ഭർത്താവ് ചോദ്യം ചെയ്തപ്പോഴാണ് യുവതി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
2019 മുതൽ തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കല്യാണം കഴിഞ്ഞ് ഗർഭിണിയായ സമയം മുതൽ പീഡനം നടന്നതായും എതിർക്കുമ്പോൾ കൊല്ലുമെന്നും കുടുംബ ബന്ധം തകർക്കുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വാഴക്കാട് സി.ഐ കുഞ്ഞിമോയിൻകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.