ഭർത്താവുമൊത്ത് സ്കൂട്ടറിൽ പോയ വീട്ടമ്മയെ… സ്കൂട്ടർ തടഞ്ഞു നിർത്തി മർദ്ദിച്ചു….
അമ്പലപ്പുഴ: സ്കൂട്ടർ തടഞ്ഞു നിർത്തി പിന്നിലിരുന്ന വീട്ടമ്മയെ മർദ്ദിച്ച കേസിലെ പ്രതിയെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടമ്മയുടെ പരാതിയിൽ പുന്നപ്ര വടക്കു പഞ്ചായത്ത് വാടയ്ക്കൽ കാട്ടുങ്കൽ മോഹനൻ്റെ മകൻ വിച്ചു എന്നു വിളിക്കുന്ന വിഷ്ണു (29) നെയാണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 18 ന് രാത്രി 7.30 ഓടെ പഴയ നടക്കാവിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിനു സമീപമായിരുന്നു സംഭവം. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് മൂന്നാം വാർഡിൽ ചേലക്കര വീട്ടിൽ സുമേഷും ഭാര്യ വിജയലക്ഷ്മിയുമായി സ്കൂട്ടറിൽ പോകവെ വിഷ്ണു സ്കൂട്ടർ തടഞ്ഞു നിർത്തി വിജയലക്ഷ്മിയെ മർദ്ദിച്ചെന്നാണ് കേസ്. വിജയലക്ഷ്മി പുന്നപ്ര സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ ഇയ്യാളെ പറവൂർ ഭാഗത്തു നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. രണ്ട് ഓളം ക്രിമനൽ കേസിലെ പ്രതിയാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു.