ഭർത്താവിനെ പുലി പിടിച്ചു.. പുലിയെ ഭാര്യ പിടിച്ചു… ഭർത്താവ് രക്ഷപ്പെട്ടു….
വീടിന് പുറത്ത് പുലിയുടെ സാന്നിധ്യമുള്ളതായി സംശയം തോന്നിയ സഞ്ജന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി, പുറത്തിറങ്ങി നോക്കാന്‍. വീടിന് വെളിയില്‍ ഇറങ്ങിയ ഭര്‍ത്താവിന്റെ മേൽ പുലി ചാടി വീഴുകയായിരുന്നു.
ഈസമയത്ത് സഞ്ജന പുലിയുടെ വാലില്‍ പിടിച്ച് വലിച്ചതു കൊണ്ടാണ് യുവാവ് രക്ഷപ്പെട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. യുവാവിന്റെ പുറത്തേയ്ക്ക് ചാടി ആക്രമിക്കാന്‍ ഒരുങ്ങുന്ന സമയത്താണ് ഭാര്യ സമയോചിതമായ ഇടപെടല്‍ നടത്തിയത്. ശബ്ദം കേട്ട് യുവാവിന്റെ അച്ഛനും വളര്‍ത്തുനായയും ഓടിയെത്തി. യുവാവിന്റെ അച്ഛന്‍ വടി ഉപയോഗിച്ച് പുലിയെ തല്ലാന്‍ തുടങ്ങി. വളര്‍ത്തുനായയും മറുവശത്ത് നിന്ന് പുലിയെ ആക്രമിക്കാന്‍ ആരംഭിച്ചു. ഇതോടെ പതറിപ്പോയ പുലി കാട്ടിലേക്ക് മറഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴുത്തിനും തലയ്ക്കുമാണ് യുവാവിന് പരിക്കേറ്റത്. യുവാവിന് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. മഹാരാഷ്ട്രയില്‍ പുലിയുടെ പിടിയില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിച്ച യുവതിക്ക് അഭിനന്ദനപ്രവാഹം.
അഹമ്മദ്‌നഗര്‍ ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. യുവതിയുടെ അപ്രതീക്ഷിതമായ പോരാട്ടത്തില്‍ പുലിയുടെ കരങ്ങളില്‍ നിന്ന് ഭര്‍ത്താവ് രക്ഷപ്പെടുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.