ഭർത്താവിനെയും മകളെയും മറന്ന് അവിഹിത ബന്ധം… അവസാനം….
ഭർത്താവിനെയും മൂന്ന് വയസുകാരി മകളെയും മറന്ന് കാമുകനുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ കാമുകൻ തന്നെ തല്ലിക്കൊന്നു. കുടുംബത്തെ ഉപേക്ഷിച്ച് വരാൻ നിർബന്ധിച്ചത് യുവതി അനുസരിക്കാതിരുന്നതാണ് കൊലയ്‌ക്ക് കൊലയ്‌ക്ക് കാരണമെന്ന് പോലീസ് പറയുന്നു. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് സംഭവം . മംമത എന്ന യുവതിയെയാണ് കാമുകൻ അർമാൻ ഖാൻ അടിച്ചുകൊന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അർമാൻ ഖാനായി തെരച്ചിൽ തുടരുകയാണ്.
ഭർത്താവിനെ ഉപേക്ഷിക്കാൻ അർമാൻ മംമ്തയുടെ സമ്മർദ്ദം ചെലുത്തിയിരുന്നതായി പറയപ്പെടുന്നു. ഇത് നിരസിച്ചപ്പോഴാണ് മൂന്ന് വയസുകാരി മകളുടെ മുന്നിൽ വച്ച് അർമാൻ മംമതയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ഡൽഹിയിൽ ഭർത്താവിനൊപ്പം താമസിക്കുകയായിരുന്നു മംമ്ത. ഇതിനിടെ ജാർഖണ്ഡിൽ തന്റെ സഹോദരിയെ കാണാൻ മംമതയും മകളും എത്തിയപ്പോഴും അർമാൻ ഒപ്പമുണ്ടായിരുന്നു. ഇതിനിടെ പല തവണ അർമാൻ മംമതയോട് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് തനിക്കൊപ്പം വരാൻ നിർബന്ധിച്ചിരുന്നു. ഇതിന്റെ പേരിൽ കഴിഞ്ഞ ദിവസവും അർമാൻ മംമതയെ കാണാൻ എത്തിയിരുന്നു . ഭർത്താവില്ലാത്ത സമയത്താണ് അർമാൻ എത്തിയത്. ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടാകുകയും , അർമാൻ മംമതയെ മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
മംമതയുടെ വീട്ടിലെത്തിയ ബന്ധുവാണ് രക്തത്തിൽ കുളിച്ച നിലയിൽ മംമതയെ കാണുന്നത് .മൂന്ന് വയസുകാരി മകൾ അടുത്തിരുന്ന് കരയുന്നുണ്ടായിരുന്നു. ഉടൻ മംമ്തയെ രാംഗഢിലെ സദർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.