ഭീതി വിതച്ച് അഞ്ജാത ജീവി..ആടിനെ കൊന്ന് ഭക്ഷിച്ചു…
ഇടുക്കി ഇരട്ടയാറിൽ ഭീതി വിതച്ച് അഞ്ജാത ജീവി. നങ്കുതൊട്ടിയിൽ കൂട്ടിൽ കിടന്ന ആടിനെ അഞ്ജാത ജീവി കൊന്ന് ഭക്ഷിച്ചു .ജീവിയെ കണ്ടെത്താൻ മേഖലയിൽ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട് . നാങ്കുതൊട്ടി സ്വദേശി മാത്തുകുട്ടിയുടെ ആടിനെയാണ് അഞ്ജാതാ ജീവി കൊന്നുതിന്നത് .
രാവിലെ ആടിനെ കറക്കുവാനായി എത്തിയപ്പോൾ ആടിനെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും ആക്രമിച്ച ജീവിയെ കണ്ടെത്താനായില്ല .ഇതേസമയം മേഖലയിൽ ഇറങ്ങിയത് പൂച്ചപുലിയാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. അജ്ഞാത ജീവിയെ കണ്ടെത്താൻ വനംവകുപ്പ് രാത്രികാല പട്രോളിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.