ഭാര്യ മട്ടൻ കറിവെച്ച് നൽകുന്നില്ലെ -‘100’-ൽ വിളിച്ചു, പൊല്ലാപ്പായി.. ഒടുവിൽ അറസ്റ്റിലുമായി…
ഭാര്യയുമായി വഴക്കുണ്ടാക്കിയ ആൾ പരാതി പറയാൻ വിളിച്ചത് പൊലീസ് കൺട്രോൾ റൂമിന്റെ 100 എന്ന നമ്പരിൽ. ഭാര്യ മട്ടൻ കറി വെച്ച് നൽകുന്നില്ലെന്നായിരുന്നു പരാതി. അതും ഒരു തവണയല്ല, തുടർച്ചയായി ആറു തവണ നൂറിലേക്ക് വിളിച്ചു. വൈകാതെ പൊലീസ് സംഘം വീട്ടിലെത്തി, ഇയാളെകസ്റ്റഡിയിലെടുക്കുകയായിരുന്നു.നവീൻ എന്നയാളാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഭാര്യ മട്ടൻ കറി ഉണ്ടാക്കി നൽകുന്നില്ലെന്ന് പരാതിപ്പെട്ടത്. തെലങ്കാനയിലെ നൽഗൊണ്ടയ്ക്കടുത്താണ് സംഭവം. നൽഗൊണ്ട കനഗലിലെ ചെർള ഗൗരാരം ഗ്രാമത്തിലെ നവീന്റെ വീട്ടിലേക്ക് ഒരു സംഘം പോലീസുകാർ എത്തി, നവീനെ കസ്റ്റഡിയിലെടുത്തു. എന്നാൽ ഈ സമയം താൻ തലേന്ന് നൂറിലേക്ക് വിളിച്ചതൊന്നും നവീന് ഓർമ്മയില്ലായിരുന്നുവെന്നതാണ് വാസ്തവം. മദ്യലഹരിയിൽ എന്തൊക്കെയാണ്കാട്ടിക്കൂട്ടിയതെന്ന് അയാൾക്ക് അറിയില്ലായിരുന്നു. എന്നാൽ സംഭവം നിസാരമായി കാണാൻ പൊലീസ് ഒരുക്കമായിരുന്നില്ല. പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കുന്നതിനും, പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനുമുള്ള വകുപ്പുകൾ ഇട്ടു പൊലീസ് കേസെടുത്തു.