ഭാര്യയെ കൊന്ന ഭർത്താവ് ജയിലിൽ…. ഭാര്യ കാമുകനൊപ്പം വീട്ടിൽ സുഖവാസത്തിൽ…..

ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച ഭാര്യയെ കാമുകനൊപ്പം കണ്ടെത്തി.

യുവതിയെ ഭർത്താവ് സ്ത്രീധന പീഡനം നടത്തി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയിലായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത്. 2016 ജൂണ്‍ 14നാണു ദിനേശ് എന്ന യുവാവ് ശാന്തി ദേവിയെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ശാന്തി ഓടിപ്പോവുകയായിരുന്നു. യുവതിയെ കാണാതായതോടെ ഭര്‍ത്താവിനെതിരെ വീട്ടുകാര്‍ കൊലപാതക ആരോപണം ഉന്നയിച്ച് പരാതി നല്‍കി.

മകള്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ദിനേശിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ബിഹാറിലെ മോത്തിഹാരി ജില്ലിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഭര്‍ത്താവായ ദിനേശ് റാം ഈ കേസിൽ ജയിലിൽ കഴിയുകയാണ്. യുവതിയെ ജലന്ധറിലാണ് കാമുകനൊപ്പം താമസിക്കുന്നതായി കണ്ടെത്തിയത്.

Related Articles

Back to top button