ഭാര്യയെയും ഭാര്യാസഹോദരിയെയും കൊന്ന് ദിവസങ്ങളോളം വീട്ടിൽ ഒളിപ്പിച്ചു…

ഭർത്താവ് ഭാര്യയെയും ഭാര്യയുടെ അനിയത്തിയെയും കൊലപ്പെടുത്തി ദിവസങ്ങളോളം വീട്ടിൽ ഒളിപ്പിച്ചു. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. എപ്രിൽ 21നാണ് കൊലപാതകം നടന്നത്. പൊലീസ് വീട് തുറന്നപ്പോൾ ഇരുവരുടെയും മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു.

ഒഡിഷയിലെ ചന്ദ്രശേഖർപൂർ ഹൗസിംഗ് കോളനിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഹൗസിംഗ് കോളനിയിലെ ബിജതൻ സേതിയെ പൊലീസ് പിടികൂടി. ഇയാളുടെ ഭാര്യ ഗായത്രി സേതി, സഹോദരി സരസ്വതി നേതി എന്നിവരാണ് കൊല്ലപ്പെട്ടത്. 2011ൽ ആയിരുന്നു ബിജതന്റെയും ഗായത്രിയുടെയും വിവാഹം. സ്വകാര്യ ആശുപത്രിയിലെ നെഴ്സായ സരസ്വതി സഹോദരിയേയും ഭർത്താവിനേയും കാണാൻ ഇടക്കിടെ ഇവിടെയെത്താറുണ്ടായിരുന്നു. ബിജസ്കേതൻ ഭാര്യയേയും ഭാര്യയുടെ സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം
മൃതദേഹം വീട്ടിൽ തന്നെ ഒളിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം വീടിന് പുറത്താണ് ഇയാൾ താമസിച്ചത്. കൊല്ലപ്പെട്ട യുവതികളുടെ ബന്ധുക്കൾ പല തവണ ഇരുവരേയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇവർ ബിജതനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇയാൾ ഫോൺ എടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചത്.

ഇതിനിടെ വീട്ടിൽ നിന്നും അസഹ്യമായ ദുർഗന്ധം വമിച്ചതോടെ ചന്ദ്രശേഖപൂർ പൊലീസെത്തി പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിയുന്നത്. വീട്ടിൽ നിന്ന് കണ്ടെത്തിയ ഇരുവരുടെയും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു. ഇരുവരും ചേർന്ന് തന്നെ ശല്യപ്പെടുത്തിയിരുന്നെന്നും സഹികെട്ടാണ് കൊലപാതകം നടത്തിയതെന്നുമാണ് പ്രതിയുടെ മൊഴി.

Related Articles

Back to top button