ഭാര്യയുമായി പിണങ്ങി.. യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി… പക്ഷേ താഴെയെത്തിയില്ല…. വീഡിയോ വൈറലായി…..
ഭാര്യയുമായി വഴക്കിട്ട് യുവാവ് ബാൽകണിയിൽ നിന്ന് ചാടി. പക്ഷേ താഴെ വീണില്ല. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വഴക്കിടുമ്പോൾ ഭാര്യയും ഭർത്താവും വീട്ടിലുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇതിന് ശേഷം യുവാവ് വീടിന്റെ ബാൽകണിയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ യുവാവ് ബാൽകണിയിലെ ഗ്രിലിൽ കുടുങ്ങി. ഭർത്താവ് തൂങ്ങിക്കിടക്കുന്നത് ഭാര്യ തന്നെയാണ് നിലവിളിച്ച് നാട്ടുകാരെ അറിയിച്ചത്. ശബ്ദം കേട്ട് ചുറ്റുമുള്ളവർ തടിച്ചുകൂടി. പിന്നീട് പൊലീസും എത്തി. ഇയാളെ രക്ഷപെടുത്തി. ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാൽകണിയിൽ ഒരാൾ തൂങ്ങിയ നിലയിലാണ് വീഡിയോയിലുള്ളത്. ഇതിന് പിന്നാലെ ചിലർ കൈകൾ പിടിച്ച് വലിച്ചു കയറ്റാൻ ശ്രമിക്കുന്നു. പൊലീസും സ്ഥലത്തെത്തി ഒരുപാട് പ്രയത്നിച്ചതിന് ശേഷം വലിച്ചു കയറ്റി രക്ഷിച്ചു. ഇതിനിടയിൽ അവിടെയുണ്ടായിരുന്ന ചിലർ സംഭവത്തിന്റെ വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്തു. അതോടെ വീഡിയോ വൈറലായി മാറുകയായിരുന്നു. ലോനിയിലെ ഇക്രം നഗറിലാണ് സംഭവം.