ഭാര്യയും രണ്ട് മക്കളുമുണ്ട്- അറിയാം, ഡ്രൈവറുടെ കഴുത്തിൽ വരണമാല്യം അണിയിച്ച് യുവതി
ഭാര്യയും രണ്ട് മക്കളുമുണ്ടെന്ന് അറിഞ്ഞുകൊണ്ട് ഡ്രൈവറുടെ കഴുത്തിൽയുവതി വരണമാല്യം അണിയിച്ചു. വീട്ടിലെ കാർ ഡ്രൈവറെ ആണ് യുവതി പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് തന്നെ യുവാവിന് ഭാര്യയും മക്കളുമുണ്ടെന്ന് അറിയാമായിരുന്നു എന്നാണ് അക്ഷിത പറയുന്നത്.പൂർണ്ണ സമ്മതത്തോടെയാണ് വിവാഹം കഴിച്ചത്. ഡ്രൈവറായ തോമലിംഗത്തിന്റെ ആദ്യ ഭാര്യയും കുട്ടികളും ഒന്നിച്ച് യോജിച്ച ജീവിക്കുമെന്നാണ് അക്ഷിത പറയുന്നത്. എന്നാൽ സംഭവത്തിൽ പരാതിയുമായി പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിനെ സമീപിച്ചു.