ഭാര്യമാരെ സൂക്ഷിക്കുക!!! 2869 ഭാര്യമാര്‍ 11 മാസത്തിനിടെ ഒളിച്ചോടി!!!!
പണ്ടോക്കെ മധുര പതിനെട്ടുകാരിയായ കാമുകിയെ കാമുകൻ അടിച്ചുകൊണ്ട് പോകുന്നതായിരുന്നു വാർത്ത. എന്നാൽ ഇന്ന് ഭാര്യയെ, പ്രത്യേകിച്ച് കുട്ടികളുള്ള അമ്മമാരെ അടിച്ചുകൊണ്ട് പോകുന്നതാണ് ട്രന്റ്. അതും പ്രായത്തിൽ മൂതിർന്നവരെ കിട്ടുമെങ്കിൽ അങ്ങനെ. ഇതിനെല്ലാം പിന്നിൽ ശക്തികേന്ദ്രമായുള്ളത് സോഷ്യല്‍ മീഡിയയാണ്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഇതേ സോഷ്യല്‍ മീഡിയ തന്നെ ഒരു രസകരമായ വാര്‍ത്ത പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.
കേരളത്തില്‍ കഴിഞ്ഞ 11 മാസത്തിനിടെ ഒളിച്ചോടിയത് 2869 ഭാര്യമാരാണത്രെ (2869 ഭര്‍ത്താക്കന്മാർ രക്ഷപ്പെട്ടു എന്ന് വേണം കരുതാൻ). സ്മാര്‍ട്ട്‌ഫോണുകളുടെ വരവാണ് കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുന്നത്. പണ്ടൊക്കെ കോളേജ് കുട്ടികള്‍ മാത്രമായിരുന്നു ഫോണ്‍ കുരുക്കുകളില്‍ വീണിരുന്നത് എങ്കില്‍ ഇപ്പോഴത്തെ ട്രെന്‍ഡ് മാറി. ഭാര്യയറിയാതെ ഭര്‍ത്താവും ഭര്‍ത്താവ് അറിയാതെ ഭാര്യയും മറ്റൊരു പ്രണയത്തില്‍ കുടുങ്ങുന്നതും അവര്‍ക്ക് മെസ്സേജ് അയക്കുന്നതുമാണ് ഇപ്പോഴത്തെ പതിവ്. മാത്രമല്ല ഒളിച്ചോടിപ്പോകുന്ന ഇത്തരം ഭാര്യമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഹാസ്യ രൂപേണെ അവതരിപ്പിച്ച ഒരു വീഡിയോയിലെ കാര്യങ്ങളാണിത്. ഒളിച്ചോടിയ പൊട്ടന്മാരായ കാമുകന്‍മാരുടെ ജീവിതം തകര്‍ന്നു എന്നും വീഡിയോയില്‍ പറയുന്നണ്ട്. കാര്യം തമാശയാണ് പറഞ്ഞത് എങ്കിലും ഒരല്‍പം ചിന്തിക്കാനുള്ള വകയും ഈ വീഡിയോയില്‍ ഉണ്ട്. കാരണം ഒരുപാട് കരുതലോടെ കെട്ടി പണിതുയര്‍ത്തിയ കുടുംബം തകരുന്നത് എല്ലാവര്‍ക്കും അത്ര സുഖമുള്ള കാര്യമൊന്നുമല്ല.
ഭാര്യക്കും മക്കള്‍ക്കും വേണ്ടി വിദേശത്തും മറ്റും ദിന രാത്രം ഭര്‍ത്തക്കന്മാര്‍ കഷ്ടപ്പെട്ട് പണിയെടുക്കുബോഴായിരിക്കും ചില ഭാര്യമാർ ആ അവസരം മുതലെടുത്ത് മറ്റൊരാളുമായി ബന്ധം സ്ഥാപിക്കുകയും ഒളിച്ചോടിപോകുകയും ചെയ്യുന്നത്. ഏറ്റവും കഷ്ടം എന്താണെന്നറിയാമോ ഭര്‍ത്താവ് അധ്വാനിച്ച് നാട്ടിലേക്ക് അയച്ചുകൊടുക്കുന്ന കാശും മറ്റ് ആഭരണങ്ങളും കൊണ്ടായിരിക്കും ഇത്തരം സ്ത്രീകള്‍ മുങ്ങുന്നത്. മാത്രമല്ല നൊന്തു പ്രസവിച്ച കുഞ്ഞിനെ വലിച്ചെറിഞ്ഞും കൊന്നൊടുക്കിയും കാമുകനോടൊപ്പം പോകാന്‍ മടിക്കാത്ത ചില സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്.