ഭാര്യക്കൊപ്പമുള്ള നദിയിലെ കുളിയും ചുംബനവും… സദാചാരക്കാർക്ക് അത്ര ഇഷ്ടമായില്ല…. ഭർത്താവിനെ ആൾക്കൂട്ടം മർദ്ദിച്ച് അവശനാക്കി…..
ഭാര്യക്കൊപ്പം നദിയിൽ കുളിക്കുകയായിരുന്ന യുവാവ് സദാചാര ആക്രമണത്തിന് ഇരയായി. കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചതോടെയാണ് ഇവരുടെ സമീപത്തുണ്ടായിരുന്നവർ യുവാവിനെ ക്രൂരമായി ആക്രമിച്ചത്. ഈ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ വൈറലായ വീഡിയോയിൽ ഭർത്താവും ഭാര്യയും നദിയിൽ കുളിക്കുന്നതാണ് കാണുന്നത്. കുളിക്കുന്നതിനിടെ ദമ്പതികൾ പരസ്‌പരം ചുംബിച്ചയുടനെ അവരെ ചുറ്റിലുമുള്ളവർ അടുത്തുകൂടുകയും ഇവരെ ചോദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്.ഇതിന് പിന്നാലെയാണ് യുവാവിനെ ആൾക്കൂട്ടം മർദ്ദിക്കാൻ തുടങ്ങുന്നത്. ഭാര്യ തന്റെ ഭർത്താവിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നു, പക്ഷേ അത് പരാജയപ്പെടുന്നു. ഒടുവിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം ജനക്കൂട്ടം ദമ്പതികളെ നദിയിൽ നിന്ന് കരയിലേക്ക് കയറ്റുന്നുണ്ട്. സംഭവത്തിൽ ദമ്പതികൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇവർ പൊലീസിൽ പരാതി നൽകിയതായാണ് വിവരം. ദമ്പതികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ അയോധ്യയിലാണ് സംഭവം.