ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ കയറി പീഡിപ്പിച്ചു…സി ഐ ഒളിവില്‍….
പോലീസ് ഇൻസ്പെക്ടർക്കെതിരെ പീഡന പരാതി. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ എതിരെ പോലീസ് കേസെടുത്തു. ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ സി.ഐ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഭർത്താവ് നാട്ടിൽ പോയ സമയത്തായിരുന്നു സംഭവം. വീട്ടിലെ അതിക്രമിച്ച് കയറിയ സി.ഐ യുവതിയെ പീഡിപ്പിക്കുകയായിരുന്നു ഭർത്താവ് തിരിച്ചെത്തിയപ്പോൾ നാഗേശ്വരറാവു തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നും നഗരം വിട്ടു പോകാൻ ആവശ്യപ്പെട്ടുവെന്ന് യുവതി പരാതിയിൽ പറയുന്നു. സംഭവത്തിനുശേഷം യുവതിയെയും ഭർത്താവിനെയും നാഗേശ്വര റാവു നിർബന്ധിച്ച് വാഹനത്തിൽ കയറ്റി . യാത്രയ്ക്കിടെ വാഹനം അപകടത്തിൽപ്പെട്ടു ഇതിനിടെ അവിടെ നിന്ന് രക്ഷപ്പെട്ടാണ് ഇവർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. സി ഐ ഇതിനുമുൻപും പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്നും അന്ന് പരാതി നൽകരുതെന്ന് തങ്ങളോട് അദ്ദേഹം അഭ്യർത്ഥിക്കുകയായിരുന്നെന്നും യുവതിയുടെ പരാതിയിൽ ഉണ്ട്. 2018 ൽ ഒരു കേസിൽ ഭർത്താവിനെ നാഗേശ്വര റാവു അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ജാമ്യത്തിൽ ഇറങ്ങിയശേഷം 2021 വരെ ഭർത്താവ് നാഗേശ്വര റാവുവിന്റെ ഫാമിൽ ജോലി ചെയ്തിരുന്നു എന്നും യുവതിയുടെ പരാതിയിൽ പറയുന്നു സംഭവത്തിന് പിന്നാലെ നാഗേശ്വര റാവുവിനെ സസ്പെൻഡ് ചെയ്തതായി ഹൈദരാബാദ് പോലീസ് കമ്മീഷണർ സി വി ആനന്ദ് അറിയിച്ചു.