ഭര്‍ത്താവിന്റെ സംസ്കാരം കഴിഞ്ഞ് 4 മണിക്കൂർ പിന്നിട്ടപ്പോൾ ഭാര്യയും മരിച്ചു
മാവേലിക്കര: ഭര്‍ത്താവിന്റെ സംസ്കാരം കഴിഞ്ഞ് 4 മണിക്കൂർ പിന്നിട്ടപ്പോൾ ഭാര്യയും മരിച്ചു. ചെട്ടികുളങ്ങര കൊയ്പ്പള്ളി കാരാഴ്മയിലാണ് സംഭവം. കൊയ്പ്പള്ളികാരാഴ്മ രഞ്ചു ഭവനത്തില്‍ രമേശന്‍ (62), ഭാര്യ ഷീജ (ബബിത-51) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് രമേശന്‍ മരിച്ചത്. ഹൃദയ സംബന്ധമായ അസുഖമായിരുന്നു മരണ കാരണം. ഇന്ന് ഉച്ചക്ക് രണ്ടിനായിരുന്നു രമേശന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. വൈകിട്ട് 6 മണിയോടെ ഷീജയും മരിച്ചു. കോവിഡ് പിടിപെട്ട ശേഷം ശ്വാസകോശ സംബന്ധമായ ചികിത്സയിലായിരുന്നു ഇവർ. ക്കൊയ്പ്പള്ളികാരാഴ്മ വി.എസ്.എസ്.എച്ച്.എസിന് സമീപം കട നടത്തുകയായിരുന്നു രമേശന്‍. ഷീജയുടെ സംസ്‌കാരം നാളെ രാവിലെ 11ന് നടക്കും. മക്കള്‍: രഞ്ചു, സഞ്ചു.