ഭഗവതിക്കായി ഭക്തൻ സമർപ്പിച്ച പട്ടുപുടവ, ദേവസ്വം ഓഫീസർ പെൺ സുഹൃത്തിന് സമ്മാനിച്ചു
കൊച്ചിയിലെ ഒരു ക്ഷേത്രത്തിൽ ഭഗവതിക്കായി ഭക്തൻ സമർപ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസർ പെൺസുഹൃത്തിന് സമ്മാനമായി നൽകി. എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ നടന്ന പുടവകൊടുക്കൽ ചടങ്ങിൽ ഭക്തരിലൊരാൾ സമർപ്പിച്ച അയ്യായിരം രൂപയോളം വില വരുന്ന പുടവയാണ് ദേവസ്വം ഓഫീസർ തന്റെ പെൺ സുഹൃത്തിന് സമ്മാനമായി നൽകിയത്. ക്ഷേത്രത്തിൽ ലഭിച്ച പുടവകൾ മേൽശാന്തി ആർക്കെങ്കിലും നൽകാറാണ് പതിവ് രീതി. എന്നാൽ പുടവ ഇഷ്ടപ്പെട്ട ദേവസ്വം ഓഫീസർ ആരോടും പറയാതെ ഇത് കൈക്കലാക്കുകയും പെൺ സുഹൃത്തിന് സമ്മാനമായി നൽകുകയുമായിരുന്നു.
എന്നാൽ തൊട്ടടുത്തം ദിവസം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഓഫീസറുടെ പെൺ സുഹൃത്ത് ഇതേ സാരി ഉടുത്തുവന്നതോടെയാണ് ക്ഷേത്രത്തിൽ ഉള്ളവർക്ക് സംശയം തോന്നിയത്. തുടർന്ന് ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ദേവസ്വം ഓഫീസർ നൽകിയ കാര്യം ഇവർ സമ്മതിച്ചു. ഓഫീസക്കെതിരെ രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷിണം നടത്തുമെന്ന് ബോർഡ് അറിയിച്ചു.