ബ്രോയ്‌ലർ ഫാം തുടങ്ങാൻ വനിതകൾക്ക് അവസരം…..

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയുടെ ഭാഗമാകാനും ബ്രോയ്‌ലർ ഫാം തുടങ്ങാനും വനിതകൾക്ക് അവസരം.കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ഫാമുകൾ തുടങ്ങുന്നത്.ഒരു ദിവസം പ്രായമായ കോഴി കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ സൗജന്യമായി നൽകും.1000 മുതൽ 10,000 വരെ കോഴി കുഞ്ഞുങ്ങളെ വളർത്താൻ ലഭിക്കും. ശാസ്ത്രീയ ഫാം പരിശീലനവും നൽകും.
വളർച്ചയെത്തിയ ഇറച്ചി കോഴികളെ കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മുഖേന തിരികെ വാങ്ങി കുടുംബശ്രീ വനിതകൾ നടത്തുന്ന കേരള ചിക്കൻ ഔട്‌ലെറ്റുകൾ വഴി വിപണനം നടത്തും.
നിലവിൽ സ്വന്തം നിലക്ക് ബ്രോയ്‌ലർ ഫാം നടത്തുന്ന കുടുംബശ്രീ അംഗങ്ങൾക്കും പുതുതായി ഫാം ആരംഭിക്കാൻ താൽപര്യമുള്ളവർക്കും പദ്ധതി ഗുണഭോക്താവാകാം.
ഫോൺ: 0471 3521089, 0471 3520945

Related Articles

Back to top button