ബൈക്ക് മോഷ്ടാവിനെ കരുനാഗപ്പളളി പോലീസ് പിടികൂടി.
കരുനാഗപ്പളളി : വവ്വാക്കാവ് ആനന്ദ ജംഗ്ഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ചയാളെ കരുനാഗപ്പളളി പോലീസ് പിടികൂടി. ആലപ്പുഴ കായംകുളം ഫയര്‍ സ്റ്റേഷന് സമീപം കോട്ടക്കുഴിയില്‍ വീട്ടില്‍ ഷെമീര്‍ (40) ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11.30ന് ആനന്ദ ജംഗ്ഷനിലുളള ആട്ടോ സ്റ്റാന്‍ഡിന് പുറകിലായി സൂക്ഷിച്ചിരുന്ന അക്ഷയ് മോഹന്‍റെ മോട്ടോര്‍ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് പോലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെയും ആട്ടോ ഡ്രൈവര്‍മാരുടെയും സഹായത്തോടെ നടത്തിയ പരിശോധനയില്‍ സ്ഥലത്ത് കറങ്ങി നടന്ന ഇയാളെ മോഷണത്തിന് ശേഷം കാണാതായതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇയാളെ കായംകുളത്തെ വീടിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.