ബൈക്ക് അപ്രതീക്ഷിതമായി വെട്ടിത്തിരിച്ചു.. റോഡിൽ വീണ സ്‌കൂട്ടർ യാത്രികയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി…

എറണാകുളം : ബൈക്ക് ഇടിച്ച് റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പുറകെ വന്ന ബസ് യുവതിയുടെ ശരീരത്തിൽ കയറി ഇറങ്ങി. കൊച്ചിയിലെ സിനർജി ഓഷ്യാനിക് സർവ്വീസ് ജീവനക്കാരി കാവ്യ ധനേഷാണ് മരിച്ചത്. ബൈക്ക് അലക്ഷ്യമായി യുടേൺ തിരിച്ചതാണ് അപകടത്തിന് കാരണം.

തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനിലാണ് സംഭവം. അപകടം നടന്നതിന് പിന്നാലെ ബൈക്ക് യാത്രക്കാരൻ കടന്നു കളഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ബൈക്ക് യാത്രികനായ യുവാവ് അലക്ഷ്യമായി ബൈക്ക് തിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ബൈക്കിൽ തട്ടി വീണ കാവ്യയുടെ മുകളിലേക്ക് കലൂർ, തലയോലപ്പറമ്പ് റൂട്ടിലൂടെ ഓടുന്ന സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് കാവ്യ മരണപ്പെട്ടത്. തൃപ്പൂണിത്തറ ഹിൽപാലസ് പോലീസും, ട്രാഫിക് പോലീസും ബൈക്ക് യാത്രികനായ യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാവും അന്വേഷണം നടത്തുക.

Related Articles

Back to top button