ബൈക്ക് അപകടത്തിൽപ്പെട്ടപ്പോൾ പുറത്തുവന്നത് കൊലപാതകം വിവരം… അപകടത്തിൽ പെട്ട ബൈക്കിൽ കൊണ്ടുവന്നത് യുവതിയുടെ മൃതദേഹം….
രണ്ടു യുവാക്കൾ ഒരു യുവതിയുമായി സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടപ്പോൾ താഴെ വീണവരെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ എത്തിയവർ കണ്ടത് യുവതിയുടെ മൃതദേഹം. രണ്ടു യുവാക്കൾക്ക് നടുക്ക് ഇരുന്ന യുവതിക്ക് ജീവന് ഇല്ലെന്ന് കണ്ട നാട്ടുകാർ സംഭവം പോലീസിൽ അറിയിച്ചപ്പോൾ പുറത്തു വന്നത് കൊലപാതകം വിവരം.
യുവതിയെ കൊലപ്പെടുത്തിയ ശേഷം, മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ബൈക്ക് അപകടത്തിലായത്. മൃതദേഹം ബൈക്കില്‍ ഇരുത്തി മറവു ചെയ്യാനായി കൊണ്ട് പോവുന്നതിനിടെ ബൈക്ക് അപകടത്തിലാകുകയായിരുന്നു. ബെംഗളൂരുവിലാണ് സംഭവം.
രാമനഗര നഗരസഭ കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ വച്ചാണ് ബൈക്ക് അപകടത്തിലായത്. ബെംഗളൂരു രാജരാജേശ്വരി സ്വദേശിനി സൗമ്യയാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തിൽ ചന്നപട്ട സ്വദേശികളായ നാഗരാജ്, വിനോദ്, നാഗരാജിന്റെ സഹോദരി ദുര്‍ഗ, ദുര്‍ഗയുടെ ഭര്‍ത്താവ് രഘു എന്നിവർ അറസ്റ്റിലായി. വാക്ക് തര്‍ക്കത്തെ തുടര്‍ന്നുള്ള മര്‍ദ്ദനത്തിനിടയിലാണ് സൗമ്യ മരിച്ചതെന്ന് പ്രതികള്‍ കുറ്റം സമ്മതം നടത്തി.