ബൈക്കും ബൊലേറോയും കൂട്ടിയിടിച്ച് അപകടം..സുഹൃത്തുക്കളായ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം…
പാലക്കാട് എടത്തനാട്ടുകരയിൽ ബൈക്കും ബൊലേറോയും കൂട്ടിയിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു. എടത്തനാട്ടുകര പഠിക്കപ്പാടം വടക്കേപ്പീടിക അക്ബറിൻ്റെ മകൻ ഫഹ്ദ്, ആഞ്ഞിലങ്ങാടി സ്വദേശി പുലയകളത്തിൽ ഉമ്മറിൻ്റെ മകൻ അർഷിൽ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിയോടെ എടത്തനാട്ടുകര വട്ടമണ്ണപ്പുറത്ത് വെച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കും ബൊലേറയും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു. ഉടൻതന്നെ ഇവരെ പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല