ബി.ജെ.പി യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു
ബി.ജെ.പി യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു. യുവമോർച്ച ജില്ലാ സെക്രട്ടറിയായ പ്രവീൺ നെട്ടാറാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പ്രവീണിനെ വെട്ടി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴായിരുന്നു കൊലപാതകം.പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. മംഗ്ലൂരുവിൽ മുൻപ് നടന്ന മറ്റൊരു കൊലപാതകത്തിൻറെ പ്രതികാരമായാണ് പൊലീസ് സംശയിക്കുന്നത്. കാരണം പൊലീസ് അന്വേഷിക്കുകയാണ്. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. വേഗത്തിൽ അറസ്റ്റ് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.