ബിഹാറിൽ വോട്ടെടുപ്പിന് പിന്നാലെ സംഘർഷം..ഒരാൾ കൊല്ലപ്പെട്ടു…

ബിഹാറിൽ വോട്ടെടുപ്പിനു പിന്നാലെ ബിജെപി–ആർജെഡി പ്രവർത്തകർ തമ്മിൽ സംഘർഷം .സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.സരൺ ലോക്സഭാ മണ്ഡലത്തിലെ ചപ്രയിലാണ് സംഭവം. രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഘർഷത്തെ തുടർന്നുണ്ടായ വെടിവെപ്പിലാണ് ഒരാൾ മരണപ്പെട്ടത്.പോളിംഗ് ദിനം ഉണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് സംഘര്‍ഷം. പ്രദേശത്ത് രണ്ട് ദിവസം ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി.

Related Articles

Back to top button