ബിരിയാണിപ്പൊതിയിൽ അട്ട… മദീന ഹോട്ടൽ പൂട്ടിച്ചു….

ഹരിപ്പാട്: ബിരിയാണിപ്പൊതിയിൽ നിന്ന് അട്ടയെ ലഭിച്ചെന്ന പരാതിയെത്തുടർന്ന് ഹോട്ടൽ അടപ്പിച്ചു. ഡാണാപ്പടിയിലെ മദീന ഹോട്ടലാണ് നഗരസഭാ ആരോഗ്യവിഭാഗം അധികൃതരെത്തി പൂട്ടിച്ചത്.
കോഴി ബിരിയാണിയിൽ അട്ടയെ ലഭിച്ചെന്ന എരിക്കാവ് സ്വദേശികളുടെ പരാതിയിലാണ് നഗരസഭാ അധികൃതരെത്തി ഹോട്ടൽ പൂട്ടിച്ചത്. ജെ.എച്ച്.ഐ മനോജ് ചക്രപാണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിൽ നേരിട്ടെത്തി പരിശോധിച്ചാണു നടപടിയെടുത്തത്.

വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. അടുപ്പിനോടു ചേർന്ന് വിറക് സൂക്ഷിച്ചിരുന്നതിന്റെ അടുത്ത് തുറന്നാണു ഭക്ഷണം വെച്ചിരുന്നത്.
ഇങ്ങനെയാകാം ബിരിയാണിയിൽ അട്ടവീണതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തദിവസം ഭക്ഷ്യസുരക്ഷാവിഭാഗം വിശദമായ പരിശോധന നടത്തും. തിങ്കളാഴ്ചവരെ കട അടച്ചിടാനാണ് നഗരസഭ നിർദ്ദേശം നൽകിയിട്ടുള്ളത്. ഉദ്യോഗസ്ഥരായ മനു കൃഷ്ണൻ, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button