ബിയർ കുടിച്ച് സമനില തെറ്റിയ പതിനാലുകാരി റോഡിലിറങ്ങി…പിന്നീട് സംഭവിച്ചത്….
കൊല്ലം: ബിയർ കുടിച്ച് സമനില തെറ്റിയ പതിനാലുകാരി റോഡിലിറങ്ങി. അയൽ വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് ബിയർ എടുത്ത് കഴിച്ച പെൺകുട്ടിയാണ് സമനില തെറ്റി റോഡിലിറങ്ങിയത്. കുട്ടിയെ പരിസരവാസികളായ യുവാക്കൾ കാറിൽ കയറ്റി വീട്ടിലെത്തിച്ചു. എന്നാൽ പിന്നീട് പെൺകുട്ടിയെ യുവാക്കൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് വ്യാജപ്രചാരണം നാടാകെ പരക്കുകയായിരുന്നു.
അഞ്ചൽ ഏരൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. ഇരുപത്തിയെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്ഥലത്ത് പരിസരവാസികൾ ഒത്തുകൂടിയിരുന്നു. ഇതിനിടെയാണ് പെൺകുട്ടി ബിയർ കഴിച്ച് റോഡിലിറങ്ങി മദ്യപാനികളേപ്പോലെ പെരുമാറിയത്. തുടർന്ന് പരിസരവാസികളായ യുവാക്കൾ കാറിൽ കയറ്റി പെൺകുട്ടിയുടെ വീട്ടിലെത്തിച്ചശേഷം കതക് അടച്ചിട്ടു. ഇതിനിടെ, പെൺകുട്ടിയെ ആരോ കാറിൽ കയറ്റിക്കൊണ്ടുപോയി എന്ന വാർത്ത നാട്ടിൽ പ്രചരിച്ചു. നാട്ടുകാർ പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ചിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വാതിൽ തള്ളിത്തുറന്ന നാട്ടുകാർ ബോധരഹിതയായ പെൺകുട്ടിയെയാണ് കണ്ടത്. ഇതോടെയാണ് യുവാക്കൾ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന വാർത്ത പ്രചരിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം പെൺകുട്ടിയെ പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയയാക്കിയെങ്കിലും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്താനായില്ല. ബോധം വീണ്ടെടുത്ത ശേഷം പോലീസും ഡോക്ടർമാരും വിവരങ്ങൾ ചോദിച്ചുവെങ്കിലും ഒന്നും അറിയില്ലെന്ന് പെൺകുട്ടി മറുപടി നൽകി. പിന്നീട്, ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസലിങ്ങിൽ താൻ ബിയർ കഴിച്ച് സ്വബോധം നഷ്ടപ്പെട്ടതാണെന്നും തന്നെ ആരും പീഡിപ്പിച്ചില്ലെന്നും പെൺകുട്ടി വ്യക്തമാക്കുകയായിരുന്നു.