ബിന്ദു അമ്മിണി പ്രചാരണത്തിന് ഇറങ്ങി, സ്ഥാനാർത്ഥിയുടെ കെട്ടിവെച്ച കാശ് പോയി. കിട്ടിയത് 2930 വോട്ട്
യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂർ മണ്ഡലത്തിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വേണ്ടി ശക്തമായ പ്രചാരണം നടത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ. ഫലം വന്നപ്പോൾ ആസാദിന് വെറും 2930 വോട്ട് മാത്രമാണ് കിട്ടിയത്. കെട്ടിവെച്ച കാശ് പോലും നഷ്ടമായി. യോഗി ആദിത്യനാഥിന് ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ഗോരഖ്പൂരിൽ ലഭിച്ചത്. അടുത്ത മുഖ്യമന്ത്രിയും അദ്ദേഹം തന്നെയാണ്.എന്നിട്ടും വിട്ടുകൊടുക്കാൻ ബിന്ദു അമ്മിണി തയ്യാറല്ല. യോഗിക്ക് എതിരായി വോട്ട് ചെയ്ത 32.68 ശതമാനം വോട്ടർമാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ബിന്ദു അമ്മിണി പോസ്റ്റ് ഇട്ടു. തീർന്നില്ല, അഖിലേഷ് യാദവിനെ കുറ്റപ്പെടുത്തിയും ഇവർ മറ്റൊരു പോസ്റ്റും ഇട്ടിട്ടുണ്ട്. അഖിലേഷ് യാദവിന്റെ അമിത ആത്മവിശ്വാസമാണ് തോൽവിക്ക് കാരണമെന്നാണ് ബിന്ദു അമ്മിണിയുടെ കണ്ടെത്തൽ.ഇതോടെ പോസ്റ്റിൽ ട്രോളുമായി നിരവധിപേർ രംഗത്തുവന്നു. അവിടുത്തെ ദോശ ചുടൽ കഴിഞ്ഞെങ്കിൽ വേറെ സ്ഥലം നോക്ക്, കരയണ്ട’ എന്നാണ് ഒരു കമന്റ്. എന്തായാലും ബിന്ദു അമ്മിയുടെ പോസ്റ്റുകളെല്ലാം ഗോരഖ്പൂരിലെ ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ടെന്ന് ആശ്വസിക്കാം.