ബിന്ദു അമ്മിണിയെ തല്ലിയത് മോഹൻദാസ്
കോഴിക്കോട് : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ നടുറോഡിൽ ഇട്ട് തല്ലിയത് ബേപ്പൂർ സ്വദേശി മോഹൻദാസ് ആണെന്ന് കണ്ടെത്തി. പ്രതിയെ തിരിച്ചറിഞ്ഞതോടെ പരാതിക്കാരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യുമെന്ന്
വിളിയിൽ പോലീസ് അറിയിച്ചു.
ഇന്നലെ ഉച്ച കഴിഞ്ഞു കോഴിക്കോട് ബീച്ചിൽ ആണ് സംഭവം ഉണ്ടായത്. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മദ്യലഹരിയിലായിരുന്ന യുവാവുമായി അടിയിൽ കലാശിച്ചത്. ഇവർക്ക് നേരെ ഇതിനുമുമ്പും ആക്രമണം ഉണ്ടായിട്ടുണ്ട്.