ബിഗ് ബോസ് സീസണ്‍ 5 കിരീടം അഖില്‍ മാരാര്‍ക്ക്…. രണ്ടാം സ്ഥാനം….

ബിഗ് ബോസ് സീസണ്‍ 5 കിരീടം അഖില്‍ മാരാര്‍ക്ക്. 50 ലക്ഷം രൂപയാണ് വിജയിക്ക് സമ്മാനമായി ലഭിച്ചത്. 2021ല്‍ ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്താണ് അഖില്‍ മാരാര്‍ പ്രശസ്തനായത്. ഷോയുടെ ആദ്യഘട്ടം മുതല്‍ ഗെയിമുകളിലും ടാസ്കുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച മാരാര്‍ക്ക് നിരവധി ആരാധകരെ നേടാന്‍ കഴിഞ്ഞിരുന്നു. സഹമത്സരാര്‍ത്ഥികളുമായി പലതവണ വാക്കേറ്റമുണ്ടാകുകയും കൈയ്യാങ്കളിയുടെ വക്കോളമെത്തിയ നിമിഷങ്ങളും അഖില്‍ മാരാരിലൂടെ ബിഗ് ബോസിലുണ്ടായിരുന്നു.

സീസണ്‍ 5ൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് റെനീഷയാണ്. ജുനൈസ് മൂന്നാം സ്ഥാനം നേടിയപ്പോൾ ശോഭ വിശ്വനാഥ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഷിജുവിനാണ് അഞ്ചാം സ്ഥാനം. ഗ്രാന്‍ഡ് ഫിനാലെയുടെ തുടക്കത്തില്‍ ഉണ്ടായ ആദ്യ എവിക്ഷനില്‍ ഷിജു ബിഗ് ബോസ് വീടിനോട് വിടപറഞ്ഞിരുന്നു. അഖില്‍, റെനീഷ, ജുനൈസ്, ശോഭ എന്നിങ്ങനെ ടോപ് ഫോറായി ചുരുങ്ങിയ മത്സരത്തില്‍ രണ്ടാം എവിക്ഷനിലൂടെയാണ് ശോഭ പുറത്തായത്. പിന്നാലെ മൂന്നാമതായി ജുനൈസും എവിക്ടായി.

Related Articles

Back to top button