ബിഗ്ബോസ് താരം റോബിൻറെ കാർ അപകടത്തിൽപ്പെട്ടു
തൊടുപുഴ: ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയ താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടുവെന്ന് റിപ്പോർട്ട്. തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോകുമ്പോഴായിരുന്നു അപകടം.അപകടത്തിൽ റോബിന് കാര്യമായ പരിക്കില്ല. കാര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ മത്സരാർത്ഥി ആയിരുന്നു ഡോ റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്ന് അപ്രതീക്ഷതമായി 70-ാമത്തെ ദിവസം പുറത്ത് ആയതോടെ ആരാധകർ ഏറെ വിഷമിച്ചിരുന്ന. ഷോയിലൂടെ ഏറ്റവും കൂടുതൽ ജനകീയനായതും ഡോക്ടർ തന്നെയാണ്. ഷോയിൽ വെച്ച് ആദ്യമെ ദിൽഷയോട് പ്രണയം തോന്നിയെന്ന് ഡോക്ടർ പറഞ്ഞെങ്കിലും പിന്നീട് ഫ്രണ്ട്സ് ആണെന്ന് പറഞ്ഞാണ് നിന്നത്.എന്നാൽ, ഷോയിൽ നിന്ന് പുറത്തിറങ്ങി റോബിനോട് പ്രണയം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് സമ്മതിച്ചിരുന്നു. ദിൽഷ നൂറ് ദിവസം പിന്നിട്ട് പുറത്ത് ഇറങ്ങുമ്പോൾ അവരുടെ അഭിപ്രായം കൂടി കേട്ട ശേഷം തീരുമാനം എടുക്കുമെന്നാണ് ഡോക്ടർ അന്ന് പറഞ്ഞിരുന്നത്. ഇന്നിപ്പോൾ ബിഗ് ബോസ് കിരീടം ചൂടി പുറത്ത് വന്ന ദിൽഷയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ. എന്നാൽ ദിൽഷ ഇതുവരെ മറുപടി നൽകിയിട്ടില്ല. തങ്ങൾ ഇരുവരും ഒരുമിച്ചിരുന്നു സംസാരിച്ച് എടുക്കേണ്ട തീരുമാനം ആണെന്നും എടുത്ത് ചാടി തീരുമാനിക്കേണ്ട ഒന്നല്ല വിവാഹക്കാര്യം എന്നും ദിൽഷ വ്യക്തമാക്കി.