ബിഗ്‌ബോസിലെ മത്സരാര്‍ത്ഥികളുടെ പ്രതിഫലം കേട്ട് ഞെട്ടരുത്!!

തീര്‍ത്തും വ്യത്യസ്ഥരായ 17 മത്സരാര്‍ത്ഥികളുമായി ബി​ഗ് ബോസ് മലയാളം സീസണ്‍ നാല് വിജയകരമായി മുന്നേറുകയാണ്. ആദ്യ എലിമിനേഷനും ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസങ്ങള്‍ ആണ് മത്സരാര്‍ഥികള്‍ ബിഗ് ബോസ് ഹൗസില്‍ കഴിയുന്നത്. ഇതിനിടയില്‍ 100 ക്യാമറകള്‍ 24 മണിക്കൂറും മത്സരാര്‍ത്ഥികളെ നിരീക്ഷിക്കും.

ബിഗ്‌ബോസിലെ മത്സരാര്‍ത്ഥികളുടെ പ്രതിഫലം എത്രയാണ് എന്നറിയുമോ ? ബിഗ്‌ബോസില്‍ പങ്കെടുക്കുന്നതിനായി സീരിയല്‍ താരങ്ങളായ നവീന്‍ അറക്കലിനും സുചിത്രനായര്‍ക്കും ലഭിക്കുന്ന പ്രതിഫലം ഒരാഴ്ചത്തേക്ക് 40000 രൂപയാണ്. സിനിമ താരമായ ലക്ഷ്മി പ്രിയയുടെ പ്രതിഫലം 45000 രൂപയാണ്. ബിഗ്‌ സ്‌ക്രീനിലെയും മിനിസ്‌ക്രീനിളെയും പ്രേഷകരുടെ ഇഷ്ട്ട താരമാണ് ധന്യ മെറി വര്‍ഗീസ്. 40000 രൂപയാണ് ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായ ധന്യക്ക് ലഭിക്കുന്ന പ്രതിഫലം. സൂരജ് എന്ന മത്സരാര്‍ത്ഥിക്ക് 35000 ലഭിക്കുന്നത്. മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള താരമായ റോണ്‍സണ്‍ വിന്‍സെന്റ്, ജാസ്മിന്‍ എം.മൂസ എന്ന ജിം ട്രെയിനര്‍, സോഷ്യല്‍ മീഡിയയിലൂടെ സുപരിചിതനായ ഡോ.റോബിൻ, ദില്‍ഷാ പ്രസന്നന്‍, ഡെയ്സി ഡേവിഡ്, കുട്ടി അഖില്‍ എന്ന കോമഡി താരം എന്നിവർക്ക് 30000 രൂപയാണ് പ്രതിഫലം. ശാലിനി നായര്‍, വിദേശിയായ അപര്‍ണ മള്‍ബെറി, നിമിഷ, ബ്ലെസ്സിലി, അശ്വിന്‍ വിജയ് എന്നീ മത്സരാര്‍ത്ഥിക്ക് 25000 രൂപയാണ് വരുമാനം. പുറത്തുപോയ ജാനകി സുധീറിന് ലഭിച്ചിരുന്ന വരുമാനം 25000 രൂപയാണ്.

Related Articles

Back to top button