ബാർ ജീവനക്കാരനെ വെട്ടി: മൂന്ന് പേർ അറസ്റ്റിൽ
ചാരുംമൂട്: ബാർ ജീവനക്കാരനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ചാരുംമൂട്ടിലെ ബാർ ജീവനക്കാരനായ കാർത്തികപ്പള്ളി മഹാദേവികാട് വലിയ വീട്ടിൽ കിഴക്കതിൽ ശ്രീജിത്തി(32)നെ മർദ്ദിച്ച സംഭവത്തിലാണ് നൂറനാട് കിടങ്ങയം സ്വദേശി അരുൺ കുമാർ (28) പള്ളിക്കൽ സ്വദേശി അലി മിയാൻ ( 27 ) നൂറനാട് സ്വദേശി മിഥുൻ (29) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.എ സ്ക്വയർ ബാറിൽ വെച്ചായിരുന്നു സംഭവം. അലിമിയാനും മിഥുനും ഇവിടെ മദ്യപിക്കാനെത്തുകയും ജീവനക്കാരുമായി മനപൂർവം പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. ബാറിൽ നിന്നു പോയ ഇവർ സുഹൃത്തായ അരുണിനെ കൂട്ടി വരുകയും വടിവാളുപയോഗിച്ച് കൗണ്ടറിലുണ്ടായിരുന്ന ശ്രീജിത്തിനെ അക്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിനെക്കണ്ട് പ്രതികൾ രക്ഷപ്പെട്ടു.