ബാഗ്ലൂരിൽ വിദ്യാർഥി തടാകത്തിൽ മുങ്ങി മരിച്ചു
അരൂർ: അരൂർ പഞ്ചായത്ത് പതിമൂന്നാം ചന്തിരൂർ ദാറുൽ ഹിമായയിൽ മുഹമ്മദ് ഷെഫീക്ക് (20) ആണ് മരിച്ചത്. പോളിമർ ടെക്നോളജിയുടെ ട്രെയിനിയായി ബാഗ്ലൂർ കോളാറിൽ ജോലി ചെയ്ത് വരികയായിരുന്നു. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോൾ അടുത്തുള്ള തടാകത്തിൽ കൂട്ടുകാരുമായി കുളിക്കാനിറങ്ങ വെയാണ് മരണം സംഭവിച്ചത്. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിലേക്ക് മുങ്ങി താഴുക യായിരുന്നു. അരൂർ മഹൽ ജമാഅത്തിൻ്റെ മുൻ സെക്രട്ടറി ഷെറീഫിന്റെയും (മാന്നാർ) സുബൈദയുടെയും ഇളയ മകനാണ്. ബാഗ്ലൂർ ലുമാക്സ് ഓട്ടോ ടെക്ക്നോളജി കമ്പിനിയിലാണ് ട്രെയിനിയായി ജോലി ചെയ്തിരുന്നത്. ഷെബീന, ഷെഹ്ന, ഷെഫ് ന എന്നിവർ സഹോദരികളാണ്. ചന്തിരൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നാളെ (വ്യാഴം) പുലർച്ചെ നടക്കും.