ബാംഗ്ലൂരിൽ നിന്ന് ആലപ്പുഴയിൽ എം.ഡി.എം.എ കൊണ്ടുവരുന്നവരിലെ പ്രധാനി പിടിയിൽ
അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിലെ മയക്കുമരുന്ന് ഇടപാടുകൾക്ക് നേതൃത്വം നൽകിയിരുന്നയാൾ പിടിയിൽ. വലിയകുളം സ്വദേശി നസീമിനെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശനുസരണം അമ്പലപ്പുഴ ഡി.വൈ.എസ്.പി ബിജു വി നായരിന്റെ നേതൃത്വത്തിലെ സ്പെഷ്യൽ സ്‌ക്വാഡാണ് പിടികൂടിയത്. സ്പെഷ്യൽ സ്‌ക്വാഡിലെ ടോണി, ബിനോയ്, വിനിൽ, സേവിയർ, ദിനു, രാജീവ് എന്നിവരും പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ ആലപ്പുഴയിൽ കൊണ്ടുവരുന്നവരിലെ പ്രധാനിയാണ് നസീം.