ബസ്സിടിച്ചു വീണ യുവാവിന്റെ ശരീരത്തിലൂടെ മറ്റൊരു വാഹനം കയറി ദാരുണാന്ത്യം
ബസ്സിടിച്ചു വീണ കാൽനട യാത്രക്കാരന്റെ ശരീരത്തിലൂടെ മറ്റൊരു വാഹനം കയറി യുവാവിന് ദാരുണാന്ത്യം. ഇന്ന് രാവിലെ 7.30തോട് കൂടിയാണ് അപകടം. കാൽനട യാത്രക്കാരൻ സൂപ്പർ ഫാസ്റ്റ് ഇടിച്ചു റോഡിൽ വീണു. ഇദ്ദേഹത്തിന്റെ മേൽ മറ്റൊരു വാഹനം കയറിയിറങ്ങി.നാവായിക്കുളം മാങ്ങാട്ടുവാതുക്കൾ വെച്ചാണ് സംഭവം.കല്ലമ്പലം പ്രസിഡൻറ് ജംഗ്ഷൻ കാവുവിള സ്വദേശി ബിനു രാജ് (ബാബു കുട്ടൻ) ആണ് മരണപ്പെട്ടത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.