ബലാൽസംഗം ചെയ്തിട്ടില്ല, സന്തോഷത്തോടെ പങ്കെടുത്തു
ലൈംഗിക ആസ്വാദനത്തിനു വേണ്ടി ഞങ്ങളും ഇതിൽ ചേർന്നതാണ്, ഭർത്താവിന്റെ സമ്മതം ഉണ്ടായിരുന്നു, ആരും ബലാൽസംഗം ചെയ്തിട്ടില്ല, പങ്കാളി കൈമാറ്റത്തിൽ പങ്കെടുത്തതെന്ന് ഭൂരിഭാഗം വീട്ടമ്മമാരുടെ മൊഴി ഇങ്ങനെ. ഇതോടെ വെട്ടിലായിരിക്കുന്നത് പോലീസാണ്. പങ്കാളി കൈമാറ്റ കേസിൽ പോലീസിന് ഇടപെടുന്നതിന് പരിധിയുണ്ടെന്നും, സദാചാര പോലീസ് ആവാനില്ലെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ നേരത്തെ പറഞ്ഞ് ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്.
പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തിൽ പണകൈമാറ്റം നടന്നാലും നിയമവിരുദ്ധമല്ല. കേസാവുക മൂന്നാമത് ഒരാൾ പണം കൈപ്പറ്റിയാൽ മാത്രം. ഇതാണ് വൈഫ് സ്വാപ്പിങ്ങ് കേസിൽ പോലീസ് പെടുത്തിയിരിക്കുന്നത്. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞമാസം മധ്യകേരളത്തിൽ നടന്ന വൈഫ് സ്വാപ്പിങ്ങ്. ഭാര്യമാരെ ലൈംഗികാസ്വാദനത്തിനു പരസ്പരം കൈമാറുന്ന സംഘത്തിലെ ചിലരെയാണ് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇവരുടെ വാട്സാപ്പ് മെസഞ്ചർ ഗ്രൂപ്പുകളിലായി മൊത്തം അയ്യായിരത്തോളം പേർ ഉണ്ടെന്നതും കണ്ടെത്തിയിരുന്നു. എന്നാൽ ഈ കേസിൽ അന്വേഷണം മുന്നോട്ട് പോകവേ പോലീസും ഞെട്ടുകയായിരുന്നു. കാരണം ഒരു കേസിലൊഴികെ ബാക്കിയെല്ലാറ്റിലും ഉഭയസമ്മത പ്രകാരമാണ് പങ്കാളി കൈമാറ്റം നടന്നതെന്നാണ് മൊഴി.