ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ ഒഴുക്കിൽ പെട്ടു..ഒരാൾക്ക് ദാരുണാന്ത്യം….
മണ്ണാർക്കാട് കരിമ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട മൂന്നുകുട്ടികളിൽ ഒരാൾ മരിച്ചു .ചെർപ്പുള സ്വദേശിനി റിസ്വാന (19) യാണ് മുങ്ങി മരിച്ചത്. കൂടെ ഉണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാർ രക്ഷപെടുത്തി ആശുപതിയിൽ എത്തിച്ചു. കൊടുവാളിപ്പുറം സ്വദേശിയായ ബാദുഷയും കരിവാരക്കുണ്ട് സ്വദേശിയായ ഡീമ മെഹബയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇരുവരേയും മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത് .
ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മൂവരും പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് ഇവരെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും റിസ്വാനയുടെ ജീവൻ നഷ്ടമായിരുന്നു .കാരാക്കുർശ്ശി ഗ്രാമപഞ്ചായത്തിലെ അരപ്പാറയിലുള്ള കുട്ടികളാണ് മൂന്നുപേരും. ജേഷ്ഠാനുജന്മാരുടെ മക്കളാണ് അപകടത്തിൽ പെട്ടത്.